ചിലര്‍ സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരായി ബാഡ്ജും അച്ചടിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്: മുഖ്യമന്ത്രി

ചിലര്‍ സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരായി ബാഡ്ജും അച്ചടിച്ച് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാവില്ല. സന്നദ്ധ പ്രവര്‍ത്തനം നാടിന് മാതൃകയാകണം. മാതൃകയാക്കാന്‍ പറ്റുന്നവരാകണം സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാഡ്ജ് അച്ചടിച്ച് കഴുത്തില്‍ തൂക്കി സ്വയം പ്രഖ്യാപിത സന്നദ്ധ പ്രവര്‍ത്തകരായി ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനം വേതനം ആഗ്രഹിച്ച് ചെയ്യുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസ്: മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനും സംഭരണത്തിനും നടപടി സ്വീകരിക്കണം. പൈനാപ്പിളും മാങ്ങയും വിളവെടുക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള നടപടി കൃഷി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കുരുമുളക് പോലുള്ള വിളകള്‍ സൂക്ഷിച്ച് വയ്ക്കണം. കര്‍ഷകര്‍ തന്നെ അവ സൂക്ഷിക്കാന്‍ തയാറാകണം. ലോക്ക് ഡൗണ്‍ കാലഘട്ടത്തിന് ശേഷം ഇവ വില്‍ക്കാവുന്നതാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെ രോഗം ഭേദമായി.
സംസ്ഥാനത്ത് 265 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരുലക്ഷത്തി അറുപത്തിനാലായിരത്തി നൂറ്റിമുപ്പത് പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി എട്ട്‌പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. 7965 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 7256 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here