Advertisement

കൊവിഡ് 19: ​ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു

April 2, 2020
0 minutes Read

കൊവിഡ് 19 ബാധയെ തുടർന്ന് ​അമേരിക്കൻ ​ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപാണ് അദ്ദേഹം കൊറോണ ബാധയെ തുടർന്ന് ചികിത്സ തേടിയത്. തുടർന്ന് ഇന്നലെയോടെ കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഫൗണ്ടൻസ് ഓഫ് വെയ്ൻ എന്ന റോക്ക് ബാൻഡിന്റെ സ്ഥാപകനായ ആദം ​ഗ്രാമി എമ്മി പുരസ്കാര ജേതാവാണ്. നടൻ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്സ് യു ഡൂ എന്ന ചിത്രത്തിലെ​ ഗാനത്തിന് ഓസ്കർ, ​​ഗോൾഡൻ ​​​ഗ്ലോബ് പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top