കൊല്ലത്ത് നടന്നത് ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം; പങ്കെടുത്തവരില്‍ പത്തനംതിട്ട സ്വദേശികളും

കൊല്ലത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചുള്ള പിറന്നാള്‍ ആഘോഷം അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പത്തനംതിട്ടയിലെ ബന്ധുക്കളെ പങ്കെടുപ്പിച്ച് പിറന്നാളോഘോഷം നടത്തിയത് അന്വേഷിച്ചതിനായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേറ്റത്.
Read More: കൊല്ലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം: മൂന്നുപേര്‍ അറസ്റ്റില്‍
ശാസ്താംകോട്ട ഭരണിക്കാവിലായിരുന്നു സംഭവം. ശൂരനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥരായ സുനില്‍ രാജ്, ഷിബു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പത്തനംതിട്ടയിലെ ബന്ധുക്കളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പിറന്നാള്‍ ആഘോഷം നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരാണ് ആരോഗ്യ ഉദ്യോഗസ്ഥരോട് ഇക്കാര്യം തിരക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഇവര്‍ പ്രകോപിതരായി. വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം മൂന്നുപേര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ മര്‍ദിച്ചത്. ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ ഫൈസല്‍, അഫ്സല് എന്നീ ശാസ്താംകോട്ട സ്വദേശികളേയും പത്തനംതിട്ട സ്വദേശിയായ ഷറഫുദ്ദീനേയും പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ നിന്നും രണ്ടു കാറുകളിലായി നിരവധി പേരായിരുന്നു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശാസ്താംകോട്ടയില്‍ എത്തിയത്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here