ഗൾഫിൽ വച്ച് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

ഗൾഫിൽ മരണമടഞ്ഞ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ആറ് പേരുടെ മൃതദേഹമാണ് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിച്ചത്.
കൊവിഡ് 19 യുടെ പശ്ചാത്തലത്തിൽ യാത്രാ വിമാനങ്ങൾ റദ്ദാക്കിയതു മൂലം ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹം യഥാസമയം നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിൽ നിന്നും പച്ചക്കറികൾ കൊണ്ടുപോകുന്നതിനായി എത്തുന്ന വിമാനങ്ങളിലാണ് നിലവിൽ മൃതദേഹങ്ങൾ കൊണ്ടുവന്നത്. പച്ചക്കറി കൊണ്ടുപോകുന്നതിനായി ബഹ്‌റൈൻ നിന്നുമെത്തിയ ഗൾഫ് എയർ വിമാനത്തിൽ തിരുച്ചിറപ്പിള്ളി സ്വദേശി രാജൻ രാമൻ, കൊയിലാണ്ടി സ്വദേശി രഘുനാഥ് എന്നിവരുടെ മൃതദേഹവും, ദുബായിൽ നിന്നെത്തിയ എമിറേറ്റ്‌സ് വിമാനത്തിൽ മലപ്പുറം സ്വദേശി അബ്ദുൾ റസാഖ്, ഇരിങ്ങാലക്കുട സ്വദേശി തോമസ് വർഗീസ്, കൊല്ലം സ്വദേശികളായ വിഷ്ണു രാജ്, മനു എബ്രഹാം എന്നിവരുടെ മൃതദേഹവുമാണെത്തിയത്.
Story highlight: Bodies of Malayalees , dead in Gulf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here