Advertisement

കേരളത്തിന് 13000 കോടിയുടെ വായ്പയെടുക്കാം; അംഗീകാരം നൽകി കേന്ദ്ര സർക്കാർ; 24 എക്‌സ്‌ക്ലൂസിവ്

April 2, 2020
Google News 1 minute Read

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പാ അനുമതി നൽകണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്ര സർക്കാർ അംഗികരിച്ചു. 13,000 കോടിയോളം രൂപ വായ്പ എടുക്കാനാണ് അനുമതി. വായ്പാ സ്വീകരിക്കാൻ സംസ്ഥാനത്തിന് സാഹചര്യം ഒരുക്കാൻ റിസർവ് ബാങ്കിനോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. 24 എക്‌സ്‌ക്ലൂസിവ്

കോവിഡ് പശ്ചാത്തലത്തിൽ ജിഎസ്ടി ഉൾപ്പെടെ എല്ലാ വരുമാനമാർഗങ്ങളും കേരളത്തിന് മുന്നിൽ അടഞ്ഞിരി്ക്കുകയാണ്. സാമ്പത്തിക വർഷം നീട്ടില്ലെന്ന് തീരുമാനിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും സംസ്ഥാനത്തിന് നേരിടെണ്ടി വരിക. ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം ഏതാണ്ട് 12,000 കോടി രൂപയുടെ ആവശ്യം വരും. സംസ്ഥാന ധനകാര്യ വകുപ്പ് ഇക്കാര്യം കേന്ദ്രസർക്കാരിനെ കഴിഞ്ഞ ആഴ്ച രേഖാമൂലം അറിയിച്ചിരുന്നു. ജി.എസ്.ടി അടക്കമുള്ള കുടിശികകൾ നൽകാൻ സാധ്യമായില്ലെങ്കിൽ താത്കാലികമായി വായ്പ എടുക്കാൻ അനുവദിക്കണം എന്നായിരുന്നു അഭ്യർത്ഥന. സംസ്ഥാനങ്ങളുടെ താത്കാലിക വായ്പകാര്യത്തിൽ കടുമ്പിടിത്തം കാട്ടിയിരുന്ന കേന്ദ്രസർക്കാർ പക്ഷേ ഇപ്പോൾ അയഞ്ഞ നിലപടാണ് വിഷയത്തിൽ സ്വീകരിച്ചത്.

കൊവിഡ് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്തിന് വായ്പ ലഭ്യത ഉറപ്പാക്കണം എന്ന് ധനമന്ത്രാലയം ആർ.ബി.ഐയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ കടപത്ര വിൽപ്പന സംബന്ധിച്ച റിസർവ് ബാങ്ക് സൂചനാ കലണ്ടറിൽ കേരളത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള തുക ഇതിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് കൂട്ടി ചേർക്കും. നേരത്തെ തന്നെ പുറത്തിങ്ങിയ പട്ടിക പുനക്രമീകരിക്കുകയാകും റിസർവ് ബാങ്ക് ചെയ്യുക. 7000 കോടി രൂപയുടെ കടപത്രം ഏഴിന് നടക്കുന്ന ലേലത്തിന് വയ്ക്കുന്ന വിധത്തിലായിരിക്കും റിസർവ് ബാങ്കിന്റെ നടപടി എന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഈ ആവശ്യം കേരളം റിസർവ് ബാങ്കിനോട് ഉന്നയിച്ചിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ല. കേന്ദ്രസർക്കാർ തീരുമാനത്തോടെ ഈ വർഷത്തെ കേരളത്തിന്റെ കടമെടുപ്പ് പരിധിയും ഉയരും. നിലവിൽ ഇത് ഈ വർഷം 25,000 കോടി രൂപ ആണ്.

Story Highlights- bank loan, RBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here