Advertisement

മുംബൈ ധാരാവിയിൽ കൊവിഡ് മരണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും രോ​ഗം സ്ഥിരീകരിച്ചു

April 2, 2020
0 minutes Read

മുംബൈ ധാരാവിയിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച 56കാരനാണ് മരിച്ചത്. സിയോൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

56കാരന് രോ​ഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളായ പത്ത് പേരെ നിരീക്ഷണത്തിലാക്കി. ഇവർ താമസിച്ചിരുന്ന വീടിന് സമീപത്തുള്ള മൂന്നൂറ് വീടുകളും 90 കടകളും പൊലീസ് സീൽ ചെയ്തു. മറ്റൊരു മരണം റിപ്പോർട്ട് ചെയ്ത വർളിയിലെ കൊളിവാഡ ചേരിയിലെ 80 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി. അതേസമയം, ചേരിയിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും രോ​ഗം സ്ഥിരീകരിച്ചു.

ധാരാവി ചേരി മേഖലയിൽ 613 ഹെക്ടർ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഇവിടെ കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ ആരോ​ഗ്യവകുപ്പ് അധികൃതർ കർശന ജാ​ഗ്രതയാണ് പുലർത്തുന്നത്. മഹാരാഷ്ട്ര‍യിൽ റിപ്പോർട്ട് ചെയ്ത 320 കൊവിഡ് കേസുകളിൽ പകുതിയും മുംബൈ നഗരത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top