’25 മിനിട്ടോളം ശ്വാസം കിട്ടാൻ ബുദ്ധിമുട്ടി; ജീവിതത്തിലെ ഏറ്റവും ഭീകരമായ നിമിഷം’: കൊവിഡ് 19 കാലം ഓർമിച്ച് പെപെ റെയ്ന

കൊവിഡ് 19 ചികിത്സാ കാലം ഓർമിച്ച് ആസ്റ്റൺ വില്ല ഗോൾ കീപ്പർ പെപെ റെയ്ന. ജീവിതത്തിലെ ഏറ്റവും ഭീകരമായ അനുഭവമായിരുന്നു കൊറോണയെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധക്കെതിരെ രണ്ടാഴക്കാലം നീണ്ടു നിന്ന ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ റെയ്ന, ഇറ്റാലിയൻ മാധ്യമമായ കൊറിയെറെ ഡെല്ലോ സ്പോട്ടിന് നൽകിയ അഭിമുഖത്തിലാണ് രോഗ കാലത്തെ ഓർമ്മകൾ പങ്കുവച്ചത്.
“രോഗബാധയുടെ ആദ്യ ലക്ഷണങ്ങൾ കണ്ടപ്പോൾ മുതൽ തന്നെ ഞാൻ വളരെ ക്ഷീണിതനായിരുന്നു. പനിയും വരണ്ട ചുമയും തലവേദനയും ഉണ്ടായിരുന്നു. അതൊക്കെ അസഹനീയമായിരുന്നു. പക്ഷേ, അതിലും ഗുരുതരമായ നിമിഷങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 25 മിനിറ്റോളം എനിക്ക് ശ്വാസമെടുക്കാൻ സാധിച്ചില്ല. ഓക്സിജൻ ലഭിക്കാൻ ബുദ്ധിമുട്ടി. ജീവിത്തിലെ ഏറ്റവും ഭീകരമായ നിമിഷമായിരുന്നു അത്. ഓക്സിജൻ ഇല്ലെന്ന യാഥാർത്ഥ്യം എന്നെ ഭയപ്പെടുത്തി. എൻ്റെ തൊണ്ട അടയാൻ തുടങ്ങി. പുറത്തിറങ്ങാതെ എട്ട് ദിവസത്തോളം ഞാൻ എൻ്റെ മുറിയിൽ തന്നെ ആയിരുന്നു. പക്ഷേ, വീട്ടിൽ ഞാൻ ഒറ്റക്കായിരുന്നില്ല. ഭാര്യ യോലൻഡയും അഞ്ച് മക്കളും രണ്ട് മരുമക്കളും വീട്ടിലുണ്ടായിരുന്നു. ഇവർ തന്ന പിന്തുണയായിരുന്നു എൻ്റെ കരുത്ത്”- റെയ്ന പറഞ്ഞു.
തങ്ങളെപ്പോലുള്ളവരല്ല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ നടത്തുന്ന പോരാട്ടങ്ങളാണ് മാതൃകയാക്കേണ്ടതെന്നും റെയ്ന കൂട്ടിച്ചേർത്തു. “ഞങ്ങളൊക്കെ പ്രിവിലേജ്ഡ് ആൾക്കാരാണ്. ഞങ്ങൾക്ക് പൂന്തോട്ടത്തോറ്റു കൂടി വലിയ ഒരു വീടുണ്ട്. ചെറിയ വീടുകളിൽ കഴിയുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾ വൈറസ് ബാധക്കെതിരെ പൊരുതുന്നതാണ് മാതൃകയാക്കേണ്ടത്”- റെയ്ന പറഞ്ഞു.
Story Highlights: Pepe Reina on battling coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here