Advertisement

പെരിയ കേന്ദ്ര സർവ്വകലാശാലയിൽ കൊറോണ പരിശോധന ആരംഭിച്ചു

April 3, 2020
1 minute Read

പെരിയ കേന്ദ്ര സർവ്വകലാശാലയിൽ കൊറോണ പരിശോധന ആരംഭിച്ചു. പത്ത് സാമ്പിളുകളാണ് ആദ്യ ദിവസം പരിശോധിക്കുന്നത്. പോസിറ്റീവ് കേസുകൾ വന്നാൽ ആലപ്പുഴ വൈറോളജി ലാബിൽ പുന:പരിശോധിക്കും. ആദ്യ ഘട്ടത്തിന് ശേഷം സാമ്പിളുകളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്.

കഴിഞ്ഞ ദിവസമാണ് ലാബിന്റെ ക്വാളിറ്റി ചെക്ക് പൂർത്തീകരിച്ച് സാമ്പിളുകൾ പരിശോധിക്കാൻ ഐസിഎംആർ അനുമതി നൽകുന്നത്. ഇതോടെ കൂടുതൽ പരിശോധനാഫലങ്ങൾ പെട്ടെന്ന് ലഭിക്കാൻ ഇത് സഹായകമാകും. 24 മണിക്കൂറിൽ 150 ഓളം സാമ്പിളുകൾ ഇവിടെ പരിശോധിക്കാൻ സാധിക്കും.

കാസർഗോഡ് കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇവിടെ തന്നെ സാമ്പിളുകൾ പരിശോധിച്ച് ഫലം വരുന്നത് രോഗ നിർണയവും ചികിത്സയും വേഗത്തിലാക്കും.

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top