Advertisement

കൊവിഡ് ടെസ്റ്റിംഗ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കും: മുഖ്യമന്ത്രി

April 3, 2020
1 minute Read

കൊവിഡ് 19 ടെസ്റ്റിംഗ് കൂടുതല്‍ വിപുലവും വ്യാപകവുമാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് എടുക്കുന്നത്. എന്നാല്‍ ഇനി ഒന്നോ രണ്ടോ ലക്ഷണമുണ്ടെങ്കില്‍ തന്നെ സാമ്പിള്‍ എടുക്കുകയും പരിശോധിക്കുകയും ചെയ്യും. റാപ്പിഡ് ടെസ്റ്റ് സംവിധാനമടക്കം പരിശോധനയ്ക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഏഴ് പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, നിസാമുദ്ദീന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്. കേരളത്തില്‍ ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 42 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top