ഏപ്രിൽ 14ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ബുക്കിംഗുകൾ പുനരാരംഭിക്കാം

ഏപ്രിൽ 14ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് ബുക്കിംഗുകൾ പുനരാരംഭിക്കാമെന്ന് സിവിൽ ഏവയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. 21 ദിaiവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ് വിമാന സർവീസ് ബുക്കിംഗുകൾ ആരംഭിക്കാമെന്ന് മന്ത്രി പറഞ്ഞത്.
എന്നാൽ അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരം മന്ത്രി നൽകിയില്ല. ഏത് രാജ്യത്ത് നിന്നാകും യാത്ര എന്നത് കണക്കിലെടുത്തിട്ടേ അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു.
ഏപ്രിൽ 15 വരെയാണ് ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ. ഇതിന്റെ പശ്ചാത്തലത്തിൽ വ്യോമയാന സർവീസുകളും, ട്രെയിൻ ഗാതഗതവും നിർത്തി വച്ചിരുന്നു. രാജ്യത്തെ റോഡ് മാർഗമുള്ള പൊതുഗതാഗതവും നിർത്തിവച്ചിരുന്നു. അനാവശ്യ യാത്രകൾ വിലക്കിയ സർക്കാർ ജനങ്ങൾ എവിടെയാണോ അവിടെ തുടരണമെന്നാണ് നിർദേശിച്ചത്.
Story Highlights- flight, flight services
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here