Advertisement

കാരക്കുറിശിയിലെ കൊവിഡ്​ ബാധിതന്റ മകന്റെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്​

April 3, 2020
Google News 0 minutes Read

പാലക്കാട്​ കാരാക്കുറിശിയിലെ കൊവിഡ് ബാധിതന്റെ മക​​ന്റെ രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ്​. കെഎസ്​ആർടിസി കണ്ടക്​ടറായ ഇയാളുടെ പരിശോധന ഫലം വ്യാഴാഴ്​ചയാണ്​ പുറത്തു വന്നത്​.

മാർച്ച്​ 17,18,19 തീയതികളിൽ ജോലി ചെയ്​തിരുന്ന ഇയാളുടെ റൂട്ട്​ മാപ്പ്​ പുറത്തു വിട്ടിരുന്നു. ഇയാൾ കോയമ്പത്തൂർ വരെ യാത്ര ചെയ്തത് ആശങ്ക‌യ്ക്കിടയാക്കിയിരുന്നു. ആദ്യ പരിശോധനാഫലം നെ​ഗറ്റീവ് ആയത് ആശ്വാസമായി. തുടർന്ന് രണ്ടാമത്തെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നു. ഇനി ഒരു പരിശോധന കൂടി നടത്താനുണ്ട്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here