Advertisement

കാസർഗോഡ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് വയസുള്ള കുട്ടിയും

April 3, 2020
Google News 1 minute Read

കാസർഗോഡ് ഇന്ന് എട്ട് പേർക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 128 ആയി. ഇതിൽ നാല് പേർക്ക് സമ്പർക്കത്തിലൂടെ ആണ് വൈറസ് ബാധ ഉണ്ടായത്. ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 4 പേർ കാസർഗോഡ് നഗരസഭാ പരിധിയിൽ ഉള്ളവർ ആണ്. ഇതിൽ രണ്ട് വയസുള്ള കുട്ടിയും ഉണ്ട്. മൊഗ്രാൽപുത്തൂർ, ഉദുമ, മധൂർ എന്നിവിടങ്ങളിലുള്ളവരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റുള്ളവർ.
ജില്ലയിൽ ആകെ 10,240 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. 177 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് നീരിക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 1214 സാമ്പിളുകൾ ആണ് പരിശോധനക്കയച്ചത്. ഇന്ന് 37 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. 732 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 362 പേരുടെ ഫലമാണ് ഇനി ലഭ്യമാകാൻ ഉള്ളത്.

Read Also: കൊവിഡ് മരണം അര ലക്ഷം കവിഞ്ഞു

അതേസമയം, കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25 വയസുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത് .ഇതോടെ ജില്ലയിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ആയി. ഏഴാമത്തെ വ്യക്തി മാർച്ച് 18നുള്ള എയർ ഇന്ത്യ വിമാനത്തിൽ (എഐ 938) ദുബായിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18ന് രാത്രി എട്ടിന് എത്തിചേരുകയും വിമാനത്താവളത്തിൽ രാത്രി ഒൻപത് മണിയോടെ സ്വന്തം വാഹനത്തിൽ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു. 11 മണിയോടെ വീട്ടിലെത്തി, കൃത്യമായി ഐസൊലേഷനിൽ കഴിയുകയും ചെയ്തു. 31ന് ഫോൺ മുഖാന്തിരം ദിവസേന നടത്താറുള്ള ആരോഗ്യപരിശോധനക്കിടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ ക്രമീകരിച്ച ആംബുലൻസിൽ ഉച്ചക്ക് 1.30 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് അവിടെ നിന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

 

kasaragode, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here