Advertisement

ലോക്ക് ഡൗണ്‍ നിയന്ത്രണം: നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സ്

April 3, 2020
Google News 1 minute Read

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ നേതൃത്വത്തില്‍ 17 അംഗ ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിന്റെ അടിസ്ഥാനത്തിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.

അടൂര്‍ ഗോപാലകൃഷ്ണന്‍, മാമന്‍ മാത്യു, എംവി ശ്രേയാംസ് കുമാര്‍, ബിഷപ് മാര്‍ മാത്യു അറക്കല്‍, അരുണ സുന്ദര്‍രാജ്, ജേക്കബ് പുന്നൂസ്, അഡ്വ. ബി രാമന്‍പിള്ള, രാജീവ് സദാന്ദന്‍, ഡോ. ബി ഇക്ബാല്‍, ഡോ. എംവി പിള്ള, ഡോ. ഫസല്‍ ഗഫൂര്‍, മുരളീ തുമാരുകുടി, ഡോ. മൃദുല്‍ ഈപ്പന്‍, ഡോ. പി എ കുമാര്‍, ഡോ. ഖദീജ മുംതാസ്, ഇരുദയരാജന്‍ എന്നിവര്‍ അടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

14 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. കണ്ണൂര്‍ അഞ്ച് പേരും കാസര്‍ഗോഡ് മൂന്നുപേരും ഇടുക്കിയിലും കോഴിക്കോടും രണ്ട് പേര്‍ വീതവും പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്‍ വീതവും രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് ബാധിതരെ ചികിത്സിച്ചപ്പോള്‍ വൈറസ് ബാധിച്ച നഴ്‌സാണ് രോഗം ഭേദമായവരില്‍ ഒരാള്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും വീട്ടിലേക്ക് മടങ്ങിയെന്നതും ആശ്വാസകരമാണ്. ആരോഗ്യ സംവിധാനത്തിന്റെയും പ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒരുലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 8126 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here