Advertisement

മദ്യ വിൽപനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു

April 3, 2020
1 minute Read

കൊറോണ വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ മദ്യപാനികൾ ബുദ്ധിമുട്ടിലാണ്. മദ്യത്തിന് അടിമകളായ ചിലർ സംസ്ഥാനത്ത് ആത്മഹത്യയ്ക്ക് വരെ തുനിഞ്ഞു. എന്നാൽ മംഗളൂരുവിൽ മദ്യ വിൽപനശാല തന്നെ ആളുകൾ കുത്തിത്തുറന്നിരിക്കുകയാണ്. ഉള്ളാലിലുള്ള മദ്യ വിൽപന ശാലയിലാണ് സംഭവമെന്ന് പൊലീസ്. ഒരു ലക്ഷം രൂപയുടെ മദ്യമാണ് ആളുകൾ മദ്യ വിൽപനശാല കുത്തിത്തുറന്ന് കൊണ്ടുപോയിരിക്കുന്നത്.

Read Also: ചില സംസ്ഥാനങ്ങൾ പെട്രോൾ- ഡീസൽ നികുതി കൂട്ടി; നഗരങ്ങളിൽ ഇന്ധന വില വർധന

മോഷ്ടാക്കൾ കടയുടെ ഷട്ടർ പൊളിച്ചാണ് അകത്തുകടന്നിരിക്കുന്നത്. ലോക്ക് ഡൗൺ ആയതോടെ മംഗളൂരുവിൽ സമ്പൂർണ മദ്യ നിരോധനം പ്രഖ്യാപിക്കപ്പെട്ടിരുന്നു. വില കൂടിയ ബ്രാൻഡുകളെ പോലെ തന്നെ വില കുറഞ്ഞ ബ്രാൻഡുകളും കള്ളന്മാർ മോഷ്ടിച്ചവയിൽ പെടുന്നു. മദ്യ വിൽപനശാലയിലെ സിസിടിവി റെക്കോർഡർ അടക്കം കള്ളന്മാർ കൊണ്ടുപോയി. തെളിവ് നശിപ്പിക്കാനാണ് സിസിടിവി റെക്കോർഡറും കള്ളന്മാർ കൊണ്ടുപോയത്. അടുത്ത കടയിൽ നിന്ന് പത്ത് പാക്കറ്റ് സിഗരറ്റും മോഷ്ടാക്കൾ അടിച്ചുമാറ്റിയിട്ടുണ്ട്.

 

liquor, mangaluru, lpock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top