ട്രംപിന്റെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ കൊവിഡ് 19 പ നെഗറ്റീവ്. ‘ഇന്ന് രാവിലെയും ഞാന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അത് കാണിക്കുന്നത്’, ട്രംപ് വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊവിഡ് 19 സാധാരണ പനി പോലെ മാത്രമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. ചൈനീസ് വൈറസ് എന്നും ട്രംപ് പരിഹസിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ കൊവിഡ് 19 രോഗം വ്യാപിച്ചതോടെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു.
അതേസമയം, ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചത് അമേരിക്കയിലാണ്. 2,45,341 കൊവിഡ് കേസുകളാണ് അമേരിക്കയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 6095 പേരാണ് രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത്.
Story Highlights- Trump’s second covid test result is also negative, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here