നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരടക്കം 75 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ടയില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരടക്കം 75 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ജില്ലയില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഏഴ് പേര്‍ക്ക് അടക്കമാണ് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ഇനിയും 105 പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയില്‍ നിന്ന് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 25 പേര്‍ പോയിരുന്നു. ഇതില്‍ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും തിരികെ എത്തി. എത്തിയ എല്ലാവരെയും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, പെരുന്നാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആളുടെ പിതാവ് മരിച്ചു. വിദേശത്ത് നിന്നെത്തിയ ആളുടെ പിതാവാണ് മരിച്ചത്. സ്രവ പരിശോധനയുടെ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുന്നത്. നിലവില്‍ കൊവിഡ് സംശയിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 14 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ട് പേരും നിരീക്ഷണത്തിലുണ്ട്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് പേരും നിരീക്ഷണത്തിലാണ്. ആകെ 25 പേരാണ് വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്.

 

Story Highlights- Pathanamthitta, covid test of 75 persons  were negative, Nizamuddin conferenceനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More