റേഷൻ വിതരണത്തിൽ ആശങ്ക വേണ്ട; ഏപ്രിൽ 30 വരെ വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി

റേഷൻ വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. ആർക്കും റേഷൻ കിട്ടാതിരിക്കില്ല. ഏപ്രിൽ 30 വരെ സൗജന്യ റേഷൻ വാങ്ങാമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

ഭക്ഷ്യ ധാന്യങ്ങൾ ഗോഡൗണിലേയ്ക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കും. നേരിട്ട് കടകളിൽ എത്തിക്കാനാണ് തീരുമാനം. ജില്ലാ സപ്ലൈ ഓഫീസർമാർക്കായിരിക്കും ഇതിന്റെ ചുമതല. ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം ഒഴിവാക്കാനായി റേഷൻ കടകളിൽ അഡീഷണൽ ലോഡ് എത്തിക്കും. ഇതിനായി പ്രത്യേകം ലോറികൾ ഏർപ്പാടാക്കും. ഇതുവരെ 49 ലക്ഷത്തോളം പേർക്ക് സൗജന്യ റേഷൻ നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More