Advertisement

കൊവിഡ് കണ്ടെത്താൻ പുതിയ സംവിധാനം; 45 മിനിട്ട് കൊണ്ട് ഫലമറിയാം

April 4, 2020
0 minutes Read

കൊറോണ സാന്നിധ്യം കണ്ടെത്താൻ പുതിയ സംവിധാനം. പുനെയിൽ നിർമിച്ച സംവിധാനത്തിന് ഐസിഎംആർ അംഗീകാരം നൽകി. 45 മിനിട്ട് കൊണ്ട് ഫലം അറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത.

വൈറസിനെ  നിർവീര്യമാക്കികൊണ്ടുള്ള പരിശോധനയാണ് നടത്തുന്നതെന്നാണ് വിവരം. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ അൻപത് പരിശോധനകൾ വിജയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംവിധാനത്തിന് ഐസിഎംആർ അംഗീകാരം നൽകിയത്.

അതിനിടെ, തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയ്ക്ക് കൊവിഡ് 19 അന്തിമ സ്ഥിരീകരണത്തിന് അനുമതി നൽകി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായി ശ്രീചിത്ര ആശുപത്രി അധികൃതർ പറഞ്ഞു. നേരത്തേ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അന്തിമ പരിശോധനയ്ക്കായി പുനെ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് സാമ്പിളുകൾ അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിന് കാലതാമസം നേരിടുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് ശ്രീചിത്രയിൽ അന്തിമ പരിശോധന നടത്തുന്നതിനായി അനുമതി തേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top