Advertisement

വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഷീ ടാക്‌സി; ബിപിഎൽ കാർഡ് ഉടമകൾക്ക് യാത്ര സൗജന്യം

April 4, 2020
Google News 1 minute Read

ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഷീ ടാക്‌സി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഷീ ടാക്‌സിയുടെ സേവനം തുടക്കത്തില്‍ ലഭ്യമാവുക. ബിപിഎല്‍ കാര്‍ഡ് ഉടമകൾക്ക് യാത്ര സൗജന്യമായിരിക്കും.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായാണ് ഇന്ന് മുതൽ ഷീ ടാക്സി നിരത്തിലിറങ്ങുന്നത്. ഷീ ടാക്‌സി സേവനം ആവശ്യമുള്ളവര്‍ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് 7306701200, 7306701400 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി ഈ മൊബൈല്‍ നമ്പരിലേക്ക് വാട്‌സാപ്പ് മുഖേന അയച്ചു കൊടുക്കേണ്ടതാണ്.

ബിപിഎല്‍. കാര്‍ഡുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടായിരിക്കും ഈ സേവനം ലഭ്യമാക്കുക. മറ്റുള്ളവരില്‍ നിന്നും കിലോമീറ്ററിന് അംഗീകൃത നിരക്കില്‍ നിന്നും പകുതി ഈടാക്കുന്നതാണ്. സൗജന്യ സേവനം നല്‍കുന്നതിലൂടെ ഷീ ടാക്‌സി ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ചെലവ് ജെന്‍ഡര്‍ പാര്‍ക്കും, ഗ്ലോബല്‍ ട്രാക്‌സും ഷീ ടാക്‌സി ഡ്രൈവര്‍മാരും ചേര്‍ന്നാകും വഹിക്കുക.

അതേ സമയം, സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച 8 പേരിൽ ആറു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 5 പേർ ദുബായിൽ നിന്ന് വന്നവരാണ്. ഇതിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും കണ്ണൂർ എറണാകുളം ജില്ലകളിൽ ഒരോ ആളുകൾ വീതവുമാണ് ഉള്ളത്.

Story Highlights: she taxi helping old people and patients

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here