ശ്രീചിത്രയ്ക്ക് കൊവിഡ് 19 അന്തിമ സ്ഥിരീകരണത്തിന് അനുമതി

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയ്ക്ക് കൊവിഡ് 19 അന്തിമ സ്ഥിരീകരണത്തിന് അനുമതി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതായി ശ്രീചിത്ര ആശുപത്രി അധികൃതർ പറഞ്ഞു.

നേരത്തേ പ്രാഥമിക പരിശോധനയ്ക്ക് ശേഷം അന്തിമ പരിശോധനയ്ക്കായി പുനെ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് സാമ്പിളുകൾ അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിന് കാലതാമസം നേരിടുകയും ചെയ്തിരുന്നു. ആ ഒരു സാഹചര്യം കണക്കിലെടുത്താണ് ശ്രീചിത്രയിൽ അന്തിമ പരിശോധന നടത്തുന്നതിനായി അനുമതി തേടിയത്. ശ്രീചിത്രയ്ക്ക് അനുമതി ലഭിക്കുന്നതോടെ ആരോഗ്യവകുപ്പ് നേരിട്ട വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകും.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതൽ ആരംഭിക്കും. തിരുവനന്തപുരം പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന നടക്കുക. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാണ്. റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More