Advertisement

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 10 ആയി; രോഗം ബാധിച്ചവരിൽ മലയാളി നഴ്‌സുമാരും

April 5, 2020
1 minute Read

ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം പത്തായി. നാല് ഡോക്ടർമാർക്കും ആറ് മലയാളി നഴ്‌സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്കും ഗർഭിണിയായ ഒരു നഴ്‌സിനെ എൽഎൻജെപിയിലേക്കും മാറ്റി. ഇവരുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 505 പേർക്കാണ്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3577 ആയി. 83 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 748 ആണ്. മുംബൈയിൽ 103 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് 8 മരണമാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 433 ആയി. 30 പേർ ഇതുവരെ മരിച്ചു. 54 പേർക്കാണ് ഇതുവരെ രോഗം ബേധമായത്.

Read Also : ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത് 505 പേർക്ക്

കർണാടകയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 151 ആണ്. നാല് പേർ മരിച്ചു. രോഗം ബേധമായവരുടെ എണ്ണം 12 ആണ്. തമിഴ്‌നാട്ടിൽ 86 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 571. തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ ഇന്ന് എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നും അഞ്ച് പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരിൽ നാല് പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ദുബായിൽ നിന്നും വന്നതാണ്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top