Advertisement

കൊവിഡ്: ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി മരിച്ചു

April 5, 2020
Google News 0 minutes Read

ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

കൊവിഡ് ബാധിച്ച് അമേരിക്കയിലും സൗദിയിലും അയർലൻഡിലും മലയാളികൾ മരിച്ചിരുന്നു. തൊടുപുഴ മുട്ടം സ്വദേശിയായ തങ്കച്ചൻ ഇഞ്ചിനാടാണ് അമേരിക്കയിൽ മരിച്ചത്. ന്യൂയോർക്കിൽവച്ചാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചൻ.

സൗദി അറേബ്യയിൽ മരിച്ചത് മലപ്പുറം സ്വദേശിയാണ്. തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‌വാൻ ആണ് മരിച്ചത്. റിയാദിൽ ടാക്‌സി ഡ്രൈവറായിരുന്നു സഫ്‌വാൻ. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. തുടർന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയോടെയാണ് മരണം സംഭവിച്ചത്. മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കൾ അറിഞ്ഞത്.

കോട്ടയം സ്വദേശിനിയായ നഴ്‌സ് ബീന ജോർജാണ് അയർലൻഡിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കാൻസർ ചികിത്സയിലായിരുന്ന ബീനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് ദിവസം മുൻപാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here