കൊല്ലത്ത് തീകൊളുത്തിയ യുവാവ് മരിച്ചു

കൊല്ലത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം കടവൂർ സ്വദേശിയായ ശെൽവമണിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രിയാണ് ശെൽവമണി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ പ്രണയിച്ചിരുന്ന ബന്ധുകൂടിയായ പെൺകുട്ടിയുടെ വീട്ടിലെത്തി ദേഹമാസകലം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ അമ്മയ്ക്കും പൊള്ളലേറ്റു. ഇവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒന്നര വർഷം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശെൽവമണി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പല സ്ഥലങ്ങളിൽ ഒരുമിച്ച് ജീവിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു. പ്രണയ നൈരാശ്യത്തെ തുടർന്ന് ഇയാൾ മാനസികമായി തകർന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here