ലോക്ക്ഡൗണ്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ പൊലീസ്

ലോക്ക്ഡൗണ്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ പൊലീസ്. നാളെ മുതല്‍ ഉന്നത ഉദ്യോഗസ്ഥരടക്കം വീണ്ടും നിരത്തുകളില്‍ പരിശോധന നടത്തും. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്നു നിരത്തുകളില്‍ കൂടുതല്‍ ആളുകള്‍ സജീവമാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികള്‍ കര്‍ശനമാക്കുന്നത്. ആദ്യ ദിവസങ്ങളിലേതു പോലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. പ്രധാന പോയിന്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.
അതിര്‍ത്തികളില്‍ നിന്ന് ലഹരി വസ്തുക്കള്‍ എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആ മേഖലകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനും തീരുമാനിച്ചു. ഹൈവേ പട്രോളിംഗ് കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. അനാവശ്യ യാത്ര നടത്തുന്നവരെ കണ്ടെത്താന്‍ ‘റോഡ് വിജില്‍’ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചും പരിശോധന ആരംഭിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇന്ന് 2221 പേര്‍ക്കെതിരെ കേസെടുത്തു. 2250 പേരെയാണ് അറസ്റ്റ് ചെയ്തത്. 1567 വാഹനങ്ങളും പിടിച്ചെടുത്തു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകളും വരും ദിവസങ്ങളില്‍ നടത്തും. ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത് വരെ 30,733 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തിട്ടുള്ളത്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here