ക്വാറന്റീൻ നിയന്ത്രണം ലംഘിച്ചു; കാസർഗോഡ് ഒരാൾ അറസ്റ്റിൽ

കാസർഗോഡ് ക്വാറന്റീൻ നിയന്ത്രണം ലംഘിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് 19 സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുടെ മകനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇയാൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
വാഹന പരിശോധനയിൽ രോഗം സ്ഥിരീകരിച്ചയാളുടെ മകനാണെന്നും നിരീക്ഷണത്തിലായിരുന്നെന്നും ബോധ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് ആരോഗ്യ വകുപ്പിന് വിവരം കൈമാറി. തുടർന്ന് കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തിച്ച് ഇയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇയാൾക്കെതിരെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് ആക്ട് പ്രകാരം കേസെടുത്തു.
Story highlight: Quarantine arrest, in Kasargod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here