കൊവിഡ് നിരീക്ഷണത്തിന് മുറിയെടുത്ത ആരോഗ്യപ്രവർത്തകർക്ക് അധിക്ഷേപം; കണ്ണൂരിലെ റിസോർട്ടിനെതിരെ പരാതി

കണ്ണൂരിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ അധിക്ഷേപം. കണ്ണൂർ മസ്‌കോട്ട് ബീച്ച് റിസോർട്ട് അധികൃതർ അധിക്ഷേപിച്ചതായാണ് പരാതി.
പതിനാല് ദിവസത്തെ നിരീക്ഷണത്തിനായി മുറിയെടുത്ത ആരോഗ്യപ്രവർത്തകരെയാണ് റിസോർട്ട് അധികൃതർ അധിക്ഷേപിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ഐസൊലേഷൻ വാർഡിൽ ഉൾപ്പെടെ ജോലി ചെയ്ത20 അംഗ സംഘമാണിവർ. കുടിവെള്ളം നൽകില്ലെന്ന് റിസോർട്ട് ജീവനക്കാർ പറഞ്ഞതായി ആരോഗ്യപ്രവർത്തകർ പറയുന്നു.
ആരോഗ്യപ്രവർത്തകരെ മറ്റൊരു ഹോട്ടലിലേയ്ക്ക് മാറ്റി. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് കളക്ടർക്ക് പരാതി നൽകി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here