Advertisement

കൊവിഡ് 19: വിദഗ്ധ മെഡിക്കൽ സംഘം കാസർഗോട്ടേയ്ക്ക് തിരിച്ചു

April 5, 2020
Google News 0 minutes Read

കൊവിഡ് പ്രതിരോധത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ സംഘം കാസർഗോട്ടേയ്ക്ക് തിരിച്ചു. 28 അംഗസംഘത്തെ നയിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാറാണ്. ഡോക്ടർമാരും നഴ്‌സുമാരും സംഘത്തിലുണ്ട്.

സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുള്ളത് കാസർഗോഡാണ്. ഇന്നലെ ആറ് പേർക്ക് കൂടി കാസർഗോഡ് രോഗം സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 3 പേർ ദുബായിൽ നിന്നും ഒരാൾ നിസാമുദ്ദീനിൽ നിന്നും വന്ന ആളാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പടർന്നത്. കാസർഗോഡ് മുനിസിപ്പാലിറ്റി, ഉദുമ, മുളിയാർ, ബദിയടുക്ക സ്വദേശികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4 പുരുഷന്മാരും 2 സ്ത്രീകളും ഉൾപ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here