മൂന്നാർ മേഖലയിലെ റേഷൻ കടകളിൽ കണക്കിൽ ഉൾപ്പെടാത്ത 487 കിലോ അരി; നടപടി എടുക്കുമെന്ന് സപ്ലൈ ഓഫീസര്‍

മൂന്നാർ മേഖലയിലെ റേഷൻ കടകളിൽ സപ്ലൈ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ ഉൾപ്പെടാത്ത 487 കിലോ അരി കണ്ടെത്തി. സർക്കാർ പ്രഖ്യാപിച്ച അളവിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്കെതിരെ ശക്തമായി നടപടി എടുക്കുമെന്ന് സപ്ലൈ ഉദ്യോഗസ്ഥർ അറിയിച്ചു
മൂന്നാര്‍ കോളനി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ക്കെതിരെയായിരുന്നു കാര്‍ഡുടമകളില്‍ നിന്ന് പരാതി ഉയര്‍ന്നത്. സ്റ്റോക്കില്ലെന്ന പേരില്‍ സര്‍ക്കാര്‍ അനുവദിച്ച അളവില്‍ കടയുടമകള്‍ അരി നൽകുന്നില്ലെന്നായിരുന്നു പരാതി. വാങ്ങുന്ന സാധനത്തിന് ബില്ല് നല്‍കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കാര്‍ഡുടമകള്‍ നേരിട്ട് പരാതിപ്പെട്ടതോടെ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തി. ചില കടകളില്‍ ക്രമക്കേട് കണ്ടെത്തിയതായും ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.
സര്‍ക്കാര്‍ അനുവദിച്ചയളവില്‍ റേഷന്‍ നല്‍കിയില്ലെങ്കിലും മുഴുവന്‍ സാധനവും കൈപ്പറ്റിയതായുള്ള സന്ദേശമാണ് മൊബൈൽ ഫോണിൽ ലഭിക്കുന്നതെന്ന് കാർഡുടമകൾ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കടകള്‍ക്ക് മുമ്പില്‍ കൈകള്‍ അണുവിമുക്തമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്താതിരുന്ന കടയുടമകള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സപ്ലെ ഓഫീസർ അറിയിച്ചു.
അതേ സമയം, സംസ്ഥാനത്ത് 8 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്ന് വന്നതാണ്. നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
Story Highlights: 487 kg rice in ration shops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here