Advertisement

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സംഘടനയും

April 6, 2020
1 minute Read

മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചില്‍ പങ്കാളികളാകുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സംഘടന. കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സമൂഹം നിശ്ചലമാകുകയും സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാന സ്രോതസുകള്‍ പൂര്‍ണമായി അടഞ്ഞുപോകുകയും ചെയ്ത സാഹചര്യത്തിലാണ് സംഘടന ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. സംഘടനാംഗങ്ങള്‍ ഒരു മാസത്തെ ശമ്പളമാകും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്.

അസോസിയേഷന്‍ പ്രസിഡന്റ് എന്ന രീതിയില്‍ ടിഎ നഹാസാണ് ആശയം മുന്നോട്ട് വച്ചത്. പിന്നീട് വീഡിയോ കോണ്‍ഫറന്‍സിലൂടെ എക്സിക്യൂട്ടിവ് കമ്മിറ്റി ചേരുകയും നിര്‍ദേശം നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അംഗങ്ങള്‍ പൂര്‍ണ പിന്തുണയും നല്‍കി. ഈ ദുരന്തകാലത്ത് നാം ജീവിക്കുന്ന സമൂഹത്തിനൊപ്പം നില്‍ക്കുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള തങ്ങളുടെ കടമയും അനിവാര്യമായ ബാധ്യതയാണെന്നും എഎപി സംഘടന വ്യക്തമാക്കുന്നു. തങ്ങളുടെ നീക്കം മറ്റ് സംഘടനകള്‍ക്ക് കൂടി പ്രചോദനമാകെട്ടെയെന്ന് പ്രസിഡന്റ് ടിഎ നഹാസ് ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ പ്രളയ കാലത്തും സംഘടന മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചില്‍ പങ്കാളികളായിരുന്നു. ഒപ്പം പ്രളയക്കെടുതിയില്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കൈതാങ്ങായി.

Story Highlights: coronavirus, salary challenge,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top