സൗജന്യമായി നാലായിരത്തോളം മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കി ബിധുമോനും കുടുംബവും

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവും സൗജന്യമായി നിര്‍മിച്ച് നല്‍കിയത് നാലായിരത്തോളം മാസ്‌ക്കുകള്‍. ഇടുക്കി കമ്പിളികണ്ടം സ്വദേശിയായ പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവുമാണ് കൊറോണക്കാലത്ത് മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കി മാതൃകയാവുന്നത്. ബിധുമോനും ഫാഷന്‍ ഡിസൈനറായ ഭാര്യ റിനിയും ചേര്‍ന്നാണ് മാസ്‌ക്കുകള്‍ തയാറാക്കുന്നത്. സഹായവുമായി മക്കളായ ലെമുവേലും ജമുവേലും മാസ്‌ക്ക് നിര്‍മാണത്തില്‍ പാങ്കാളികളായി.
ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ഇവര്‍ നിര്‍മിച്ചുനല്‍കിയത് നാലായിരത്തോളം മാസ്‌ക്കുകളാണ്. കൊറോണക്കാലത്തും പൊതുസമൂഹത്തിന് വേണ്ടി കര്‍മനിരതരായ സ്ഥാപനങ്ങള്‍ക്കാണ് കുടുംബം മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കുന്നത്. പൊലീസ് സ്റ്റേഷന്‍, മാധ്യമ പ്രവര്‍ത്തകര്‍, ആശുപത്രികള്‍, ബാങ്കുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചന്‍ എന്നിവിടങ്ങളിലായി മാസ്‌ക്കുകള്‍ വിതരണം ചെയ്യുന്നത്. കമ്യൂണിറ്റി കിച്ചനിലേയ്ക്കാവശ്യമായ തൊപ്പികളും ഇവര്‍ നല്‍കുന്നുണ്ട്. തയ്യല്‍ ജോലികള്‍ക്കായി മുന്‍കൂട്ടി വാങ്ങിവച്ച തുണി ഈ പ്രതിസന്ധിഘട്ടത്തില്‍ സമൂഹ നന്മയ്ക്കു വേണ്ടിയുള്ള മാസ്‌ക്കുകളായി മാറുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഈ ഘട്ടത്തില്‍ ഇത്തരമൊരു സേവന പ്രവര്‍ത്തനം നടത്തുന്നതിലുള്ള സംതൃപ്തിയിലാണ് ഈ കുടുംബം.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here