Advertisement

കൊവിഡ് 19: വുഹാനിൽ പൂച്ചകൾക്കും രോഗബാധ

April 6, 2020
Google News 1 minute Read

കൊവിഡ് 19ൻ്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ പൂച്ചകൾക്കും കൊവിഡ് 19 വൈറസ് ബാധ. വുഹാനിലെ 15 പൂച്ചകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ മൃഗഡോക്ടർമാർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മനുഷ്യരിൽ നിന്ന് പകർന്നതാകാമെന്നാണ് സൂചന.

“പൂച്ച കൊവിഡ് 19 വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങൾ തെളിയിച്ചിരുന്നു. വൈറസ് ബാധയെ ചെറുക്കാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആൻ്റിബോഡികളാണ് ഞങ്ങൾ പൂച്ചകളിൽ പരിശോധിച്ചത്. 102 സാമ്പിളുകളിൽ 15 എണ്ണം (14.7 ശതമാനം) പോസിറ്റീവായിരുന്നു. വുഹാനിൽ അസുഖബാധ പടർന്നു പിടിക്കുന്നതിനിടെ പൂച്ചകളിലും വൈറസ് ബാധ ഏറ്റിട്ടുണ്ട്.”- പഠനത്തിൽ സൂചിപ്പിക്കുന്നു.

വീട്ടിൽ വളർത്തുന്ന ജീവികൾക്ക് വൈറസ് ബാധ ഏൽക്കും എന്നതിൻ്റെ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്. പട്ടിക്കോ പൂച്ചക്കോ വൈറസ് ബാധ ഏൽക്കാൻ സാധ്യതയില്ലെന്നും എങ്കിലും മുൻകരുതൽ എന്ന നിലയിൽ കൈ കഴുകുന്നത് നല്ലതാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

അതേ സമയം, ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 65,449 ആയി. 12,10,439 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,51,822 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് 24 മണിക്കൂറിനിടെ 83,132 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 9,493 പേരാണ്. യൂറോപ്പിൽ മാത്രം അരലക്ഷത്തോടടുത്ത് ആളുകളാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

Story Highlights: covid 19 confirmed in cats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here