Advertisement

വിളക്ക് കത്തിക്കണമെന്ന് പ്രധാനമന്ത്രി; പന്തം കത്തിച്ച് തെരുവിൽ പ്രകടനം നടത്തി ജനക്കൂട്ടം: വീഡിയോകൾ കാണാം

April 6, 2020
Google News 4 minutes Read

കൊവിഡ് 19 നെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്ന സന്ദേശമുയർത്തി വീട്ടിലെ ലൈറ്റുകൾ അണച്ച് വിളക്കുകൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാത്രി 9 മണി മുതൽ 9 മിനിട്ട് നേരം ഇങ്ങനെ തുടരണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം. കേരളം ഉൾപ്പെടെ രാജ്യം മുഴുവൻ ആഹ്വാനം ഏറ്റെടുത്തു. ചില ഇടങ്ങളിലാവട്ടെ, ഏറ്റെടുപ്പിന് കുറച്ച് ആത്മാർത്ഥത കൂടിപ്പോയി.

പന്തം കത്തിച്ച്, തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചാണ് ചിലയിടങ്ങളിൽ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ആളുകൾ നെഞ്ചേറ്റിയത്. പുറത്തിറങ്ങി കൂട്ടം കൂടരുതെന്ന കർശന നിയന്ത്രണവും ലോക്ക്‌ഡൗണുമൊക്കെ മറികടന്ന് ആളുകൾ തെരുവിലിറങ്ങി. ജാഥ നടത്തി. കൊറോണക്കെതിരെ മുദ്രാവാക്യം മുഴക്കിയവരിൽ തെലങ്കാനയിലെ ഏക ബിജെപി എംഎൽഎ രാജാ സിംഗും ഉൾപ്പെട്ടിരുന്നു.

മറ്റ് ചില സ്ഥലങ്ങളിലാവട്ടെ കരിമരുന്ന് കലാപ്രകടനമാണ് ആളുകൾ നടത്തിയത്. ടെറസിൻ്റെ മുകളിലും തെരുവിലുമൊക്കെ കൂട്ടം കൂടി നിന്ന് പടക്കം പൊട്ടിച്ച് ആളുകൾ രാജ്യത്തിൻ്റെ ഐക്യം വിളിച്ചോതി. ഇത്രയും വ്യത്യസ്തതകൾക്കിടയിലും ശരീരത്ത് ചെറിയ ബൾബുകൾ ഘടിപ്പിച്ച് അത് തെളിയിച്ച് ഉലാത്തുന്ന ഒരു മനുഷ്യൻ വീണ്ടും വ്യത്യസ്തനായി. പടക്കം പൊട്ടിച്ച് ഗുജറാത്തിൽ തീ പിടിച്ചു എന്നും ചില പോസ്റ്റുകൾ കാണുന്നു. എന്നാൽ, അതിൽ സ്ഥിരീകരണമില്ല. ഇത്തരത്തിൽ രാജ്യത്തിൻ്റെ പല സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

നേരത്തെ, കൊവിഡ് 19 വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെ പാത്രം കൂട്ടിമുട്ടിച്ചോ കയ്യടിച്ചോ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനവും വ്യത്യസ്തമായ രീതിയിൽ ജനം ഏറ്റെടുത്തിരുന്നു. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ആളുകൾ കൂട്ടം ചേർന്ന് തെരുവിലിറങ്ങിയാണ് ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചത്.

Story Highlighjts: mob lit fire in streets video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here