Advertisement

ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ; ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കും

6 hours ago
Google News 2 minutes Read

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടനം നാളെ. ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെട്ട സംഘത്തിന്റെ വിദേശപര്യടനം നാളെ നടക്കും. നാളെ 11 മണിക്ക് സംഘം പുറപ്പെടും. ജപ്പാൻ, സിങ്കപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് സന്ദർശനം. 11 ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ നിലപാട് വ്യക്തമാക്കും.

വിദേശ പര്യടനത്തിലെ മൂന്ന് സംഘങ്ങളുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തിലേക്ക് TMC യുടെ അഭിഷേക് ബാനർജിയെ ഉൾപ്പെടുത്തി.
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ് നേരത്തെ പറഞ്ഞിരുന്നു. സർക്കാർ നയതന്ത്ര നീക്കവുമായി സഹകരിക്കും.പ്രധാനമന്ത്രി ഇതുവരെ സർവ്വകക്ഷി യോഗം വിളിച്ചിട്ടില്ല.

പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചിട്ടില്ല. കോൺഗ്രസിൻറെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറയില്ല. കോൺഗ്രസ് പറയുന്നതിൽ കഴമ്പുണ്ട്. കോൺഗ്രസിന്റെ അഭിപ്രായം കേൾക്കാൻ സർക്കാർ തയ്യാറാകണം.

പാർട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മ. ഓരോ പാർട്ടിയുടെയും പ്രതിനിധികൾ ആരാണെന്ന് പാർട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിനു ശേഷമാണ് രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തിയതെന്നും ബ്രിട്ടാസ് വിമർശിച്ചു.

അതേസമയം കോണ്‍ഗ്രസ് ശശി തരൂരിനെ നിര്‍ദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തില്‍ പാര്‍ട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ,​ ഗൗരവ് ​ഗൊ​​ഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

Story Highlights : John Brittas MP’s delegation to tour abroad tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here