Advertisement

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ ദുഷ്കരം

April 6, 2020
Google News 1 minute Read

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ ദുഷ്കരമെന്ന് ജില്ലാ ഭരണകൂടം. പ്രകടമായ രോഗ ലക്ഷണങ്ങൾ കുട്ടിയിൽ ഇല്ലാതിരുന്നതാണ് കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്തവരായി കൂടുതൽ ആളുകൾ ഉണ്ടായേക്കാമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യ വകുപ്പ്.

മാർച്ച് 15 ന് ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ പെൺകുട്ടിക്കാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ നാട്ടിലേക്കുള്ള റൂട്ട് മാപ്പ് പ്രകാരം സമ്പർക്ക പട്ടികയിൽ കൂടുതൽ ആളുകൾ ഉണ്ടാകാനിടയുണ്ട്. പ്രധാനമായും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ശബരി എക്സ്പ്രസ് ട്രെയിനിലെ ജനൽ കമ്പാർട്ട് മെൻ്റിൽ യാത്രക്കിടയിലും ചെങ്ങന്നൂരിൽ നിന്ന് വിട്ടിലക്കുള്ള ബസ് യാത്രയ്ക്കിടയിലുമാണ് കൂടുതൽ ആളുകളുമായി സമ്പർക്കം ഉണ്ടാവാനുള്ള സാധ്യത. നിലവിലെ സാഹചര്യം ആശങ്ക സൃഷ്ടിക്കുന്നതാണെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിലയിരുത്തൽ.

പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കൊറോണ ബാധിതർ ജില്ലയിൽ ഇനിയും ഉണ്ടായേക്കാമെന്നും റാപ്പിഡ് ടെസ്റ്റിനുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചതായും ഡിഎംഒ വ്യക്തമാക്കി. പെൺകുട്ടിയുമായി സമ്പർക്കം പുലർത്തിയിട്ടുള്ള 6 പ്രൈമറി കോൺടാക്ടുകളെയും 3 സെക്കൻഡറി കോൺടാക്ടുകളെയും ഇതിനോടകം ജില്ലാ ഭരണ കൂടവും ആരോഗ്യ വകുപ്പും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: pathanamthitta covid 19 confirmed student contact list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here