സ്റ്റേജ് കലാകാരന്മാരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കും: മുഖ്യമന്ത്രി

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ദുരിതത്തിലായ സ്റ്റേജ് കലാകാരന്മാരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണല്‍ നാടകസമിതികള്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി കലാകാരന്മാര്‍, ചിത്ര-ശില്‍പകലാകാരന്മാര്‍, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാരന്മാര്‍ തുടങ്ങിയവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read More: സ്റ്റേജ് കലാകാരന്മാര്‍ക്കും സര്‍ക്കാര്‍ സഹായം ഒരുക്കണം: കെ എസ് പ്രസാദ്
ചെണ്ട മുതലായ വാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അടക്കം പ്രതിസന്ധിയിലാണ്. അവരുടെ കാര്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേജ് കലാകാരന്മാര്‍ക്ക് സഹായമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മിമിക്രി ആര്‍ട്ടിസ്റ്റും നടനും മാ സംഘടനാ സെക്രട്ടറിയുമായ കെ എസ് പ്രസാദ് ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ ദുരിതത്തിലാണെന്നും സര്‍ക്കാര്‍ സഹായം ഒരുക്കണമെന്നാണ് ആവശ്യമെന്നും ട്വന്റിഫോര്‍ന്യൂസ് ഡോട്ട് കോമിനോട് കെ എസ് പ്രസാദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലോക്ക്ഡൗണിന് ശേഷം മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് ആ തൊഴില്‍ പുനഃരാരംഭിക്കാം. എന്നാല്‍ കലാകാരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. അവര്‍ക്ക് അടുത്ത ഡിസംബര്‍ വരെയാണ് ലോക്ക്ഡൗണെന്നും അപ്പോഴാണ് അടുത്ത സീസണ്‍ തുടങ്ങുകയെന്നും കെ സ് പ്രസാദ് പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here