‘ നമ്മക്ക് പൊലീസുകാരുടെ ഡ്രസ് ഇട്ട് പുറത്ത്‌പോകാം; അതാകുമ്പോ അവര് അറിയത്തില്ലല്ലോ…’

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ വീടിന് പുറത്തുപോകണമെന്ന് വാശിപിടിക്കുന്ന കുഞ്ഞിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുറത്ത് പോകണമെന്ന് പറയുന്നത് കൊറോണ എന്താണെന്ന് അറിയാന്‍ വേണ്ടിയിട്ടാണെന്നായിരുന്നു കുഞ്ഞിന്റെ വാദം. എന്നാല്‍ പുറത്തിറങ്ങിയാല്‍ പൊലീസ് പിടിക്കുമെന്ന് അച്ഛന്‍ പറയുമ്പോള്‍ പൊലീസുകാരുടെ ഡ്രസ് ഇട്ടോണ്ട് പുറത്തുപോകാമെന്നാണ് കുഞ്ഞ് പറയുന്നത്.

പൊലീസിന്റെ ഡ്രസ് ഇട്ടോണ്ട് പുറത്തുപോയാല്‍ നമ്മള്‍ കുഞ്ഞാണെന്ന് പൊലീസുകാര്‍ക്ക് മനസിലാകില്ലെന്നും കുട്ടി വാദിക്കുന്നുണ്ട്. ഇപ്പോള്‍ സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററും കുഞ്ഞിന്റെയും അച്ഛന്റെയും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. കൊറോണ കാലത്ത് കുട്ടികളുമായുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Story Highlights: coronavirus, kerala police,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More