Advertisement

ഇന്ത്യയിൽ കൊവിഡ് ബാധിതർ നാലായിരം കടന്നു; 24 മണിക്കൂറിനിടെ 704 പേർക്ക് രോഗം

April 7, 2020
0 minutes Read

ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലായിരം കടന്നു. 4,778 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 136 പേർ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 704 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 375 പേർ രോഗത്തെ അതിജീവിച്ചു.

രാജ്യത്ത് അഞ്ച് ദിസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ 49 ശതമാനം വർധനയുണ്ടായി. മാർച്ച് 10നും 20നും ഇടക്കുള്ള 10 ദിവസം കൊണ്ട് രോഗികളുടെ എണ്ണം 50ൽ നിന്ന് 196 ആയി. 25 ആയപ്പോൾ അത് 606ഉം 31ന് 1,397ഉം ആയി. ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ അത് 3,072 ആയി ഉയർന്നു.

അതേസമയം, കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരിൽ 63 ശതമാനവും 60ന് മുകളിൽ പ്രായമുള്ളവരാണ്. മരിച്ചവരിൽ 73 ശതമാനം പുരുഷൻമാരും 27 ശതമാനം സ്ത്രീകളും ആണ്. 30 ശതമാനം പേർ 40നും 60നും ഇടയിൽ പ്രായമുള്ളവരാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top