കൊവിഡ് പ്രതിരോധം ; എറണാകുളം റൂറലിലെ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിച്ചു

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ ജില്ലയില്‍ സ്തുത്യര്‍ഹമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഗുഡ് സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിച്ചു. 1458 ഉദ്യോഗസ്ഥര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ലോക്ക് ഡൗണ്‍ കാലത്തെ സേവനങ്ങള്‍ കണക്കിലെടുത്താണ് ഗുഡ് സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിച്ചത്.
വാഹന പരിശോധന, ബോധവത്കരണം, അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുക എന്നിങ്ങനെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പൊലീസ് മികച്ച സേവനമാണ് നടത്തുന്നത്. ഇതിന് പുറമെ ഹോം കെയറില്‍ കഴിയുന്നവരെ നേരിട്ടും , ഹാപ്പി@ ഹോം എന്ന ആപ്പ് വഴിയും നിരീക്ഷിച്ച് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നു. ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും, ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു നല്‍കുന്നു. കൊറോണ വ്യാപനം തടയുന്നതിന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടിയെ മുന്‍ നിര്‍ത്തിയാണ് ഗുഡ് സര്‍വ്വീസ് എന്‍ട്രി പ്രഖ്യാപിച്ചു. കഠിനാധ്വാനം, നല്ല പെരുമാറ്റം, ജോലിയോടുള്ള ആത്മാര്‍ത്ഥത തുടങ്ങിയവ വിലയിരുത്തിയാണ് ജിഎസ്ഇ നല്‍കുന്നത്.
Story Highlights- Covid resistance; Good service entry for Ernakulam Rural police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here