Advertisement

പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ വായനശാലകള്‍ സന്നദ്ധമാകണം: മുഖ്യമന്ത്രി

April 7, 2020
Google News 1 minute Read

പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ വായനശാലകള്‍ സന്നദ്ധമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളും മാതാപിതാക്കളും ഇപ്പോള്‍ വീടുകളിലാണ്. അവര്‍ക്ക് വായിക്കാനുള്ള പുസ്തകങ്ങള്‍ ലഭ്യമാകണം. ലൈബ്രറികളിലുള്ള പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ച് കൊടുക്കാന്‍ സന്നദ്ധമാകണം. അതിന് ആവശ്യമായ ഇളവുകള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മരുന്ന് ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ്, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിറ്റി കിച്ചണുകള്‍ക്ക് സമാന്തരമായി കിച്ചണുകള്‍ അനുവദിക്കില്ല. കമ്യൂണിറ്റി കിച്ചണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അപൂര്‍വം ചിലയിടങ്ങില്‍ അനാവശ്യമായ ചില പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ചിലയിടങ്ങളില്‍ അതൊരു മത്സര രൂപത്തിലുമുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ മത്സര സ്വഭാവത്തോടെ സമാന്തര കിച്ചണുകള്‍ നടത്തുന്നതായി വിവരം ലഭിച്ചു. ഇതിലൊന്നും മത്സരമല്ല വേണ്ടത്. ആവശ്യത്തിനാണ് ഇടപെടല്‍ വേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയില്‍ കമ്യൂണിറ്റി കിച്ചണിലൂടെ ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുന്ന ക്രമീകരണമാണ് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ അനാവശ്യ മത്സരം നടത്തേണ്ടതില്ല. എന്തെങ്കിലും കുഴപ്പം ഭക്ഷണത്തില്‍ വന്നാല്‍ സ്ഥിതി പ്രശ്‌നമാകും. ഇക്കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം ഫലപ്രദമായി ഇടപെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഭക്ഷണ വിതരണത്തിന്റെ ഉത്തരവാദിത്വം. അതുമായി സഹകരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here