എറണാകുളത്ത് സമൂഹവ്യാപനം നടന്നിട്ടില്ല; മന്ത്രി വിഎസ് സുനിൽ കുമാർ

എറണാകുളം ജില്ലയിൽ കൊവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി സുനിൽ കുമാർ. കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട തൃപ്പൂണിത്തുറ സ്വദേശി മുരളിധരന്റെ പരിശോധന ഫലം നെഗറ്റീവ് ആണ്. ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണം.
എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ജില്ലയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നാണ് ജില്ല ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ. വിദേശത്ത് നിന്നും എത്തിയവരാണ് രോഗികളിൽ ഏറെയും. ജില്ലയിൽ കൊവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി സുനിൽ കുമാർ പറഞ്ഞു.
കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരണപ്പെട്ട തൃപ്പൂണിത്തുറ സ്വദേശി മുരളീധരന് രോഗമില്ലെന്ന് ഉറപ്പിച്ചു. മുരളീധരന്റെ പരിശോധന ഫലം നെഗറ്റീവാണ്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
ഇതിനിടെ കൊവിഡ് 19 ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മന്ത്രി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫ്രൂട്ട്സ് വിതരണം നടത്തി.
സംസ്ഥാനത്ത് ഇന്നലെ 13 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 3 പേർക്ക് ഇന്നലെ രോഗം ഭേദമായി.
കാസര്‍ഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിലുള്ളത് ഒരുലക്ഷത്തി അന്‍പത്തി രണ്ടായിരത്തി എണ്ണൂറ്റി നാലുപേരാണ്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഒന്‍പത് പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Story Highlights: no social spread in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here