Advertisement

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സാലറി ചാലഞ്ചിനുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

April 7, 2020
2 minutes Read

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സാലറി ചാലഞ്ചിനുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കൊവിഡിന്റെ മറവില്‍ അധ്യാപകരേയും ജീവനക്കാരേയും കൊള്ളടയിക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. സന്നദ്ധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്ത് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് 19നുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രളയത്തിനുവേണ്ടി പിരിച്ചെടുത്ത പണം എന്തുചെയ്തെന്ന് വ്യക്തമാക്കാത്ത സര്‍ക്കാരാണ് വീണ്ടും സാലറി ചാലഞ്ചുമായി ഇറങ്ങിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പ്രളയകാലത്തേക്കാള്‍ മെച്ചമാണെന്നും നിര്‍ബന്ധിത പിരിവ് ഒഴിവാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസ് ശുചീകരിക്കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചതിന്റെ രേഖകളും പ്രതിപക്ഷനേതാവ് പുറത്തുവിട്ടു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി താഴേത്തട്ടിലേക്ക് പണം നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സര്‍ക്കാരിന് സാമ്പത്തിക അച്ചടക്കം ഇല്ലെന്നും ആഡംബരവും അനാവശ്യ ചെലവുകളും ഒഴിവാക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ആവശ്യപ്പെട്ടു.s-

 

 

Story Highlights – Opposition to Criticism,  Covid 19 Resistance and Salary Challenge

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top