ലോക്ക്ഡൗണിൽ പുറത്തിറങ്ങിയ മനുഷ്യനെ ഓടിച്ച് റൈനോസർ; വീഡിയോ

ലോക്ക്ഡൗണിൽ മനുഷ്യരല്ല ‘അകത്തായതോടെ’ തെരുവ് കീഴടക്കുകയാണ് മൃഗങ്ങൾ. കഴിഞ്ഞ ദിവസം വിജനമായ റോഡിൽ നടക്കുന്ന കാട്ടാനയുടേയും നിരത്തിലൂടെ സഞ്ചരിക്കുന്ന അപൂർവയിനം വെരുകിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെ ഇതാ ഒരു റൈനോസർ കാഴ്ചയും. ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ മനുഷ്യനെ ഓടിക്കുകയാണ് റൈനോ.
പർവീന്ഡ കസ്വാൻ ഐഎഫ്എസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. നേപ്പാളിൽ നിന്നാണ് ദൃശ്യങ്ങൾ. നമുക്കിത് അത്ഭുതമാണെങ്കിലും നേപ്പാളിലെ ചിത്വാൻ ദേശിയോദ്യാനത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇത് സ്ഥിരം കാഴ്ചയാണെന്ന് പ്രദേശവാസികളിൽ ചിലർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടത് ആയിരങ്ങളാണ്.
So this #rhino thought to take things in his own hand. Went for an inspection. Btw rhino venturing out from forest happens a lot, even without lockdown. Forward. pic.twitter.com/Ck1sft3Emb
— Parveen Kaswan, IFS (@ParveenKaswan) April 6, 2020
Story Highlights- lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here