Advertisement

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രോഗികളെ പ്രത്യേകം പരാമര്‍ശിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

April 7, 2020
1 minute Read

കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ ഇനി മുതല്‍ പ്രത്യേകം പരാമര്‍ശിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് രോഗത്തെ വര്‍ഗീയവത്കരിക്കരുതെന്ന് തമിഴ്‌നാട് ആരോഗ്യസെക്രട്ടറി പറഞ്ഞു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ പേരില്‍ മുസ്ലിം വിഭാഗത്തിന് നേരെ നടക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. രാജ്യത്ത് കൊവിഡ് 19 രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം നിസാമുദ്ദീന്‍ സമ്മേളനമാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

തമിഴ്‌നാട്ടില്‍ നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയ 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രാര്‍ത്ഥനാ ചടങ്ങ് നടത്തിയ വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. നിസാമുദ്ദീനില്‍ നിന്നെത്തിയവരുടെ നീണ്ട സമ്പര്‍ക്കപ്പട്ടിക ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയതായി കണ്ടെത്തിയത്.

 

Story Highlights- Tamil Nadu, Nizamuddin conference, coronavirus, covid19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top