Advertisement

വയനാട്ടില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചത് 82,186 പേര്‍ക്ക്

April 7, 2020
1 minute Read

വയനാട് ജില്ലയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിച്ചത് 82,186 പേര്‍ക്ക്. സഹകരണ ബാങ്കുകള്‍ വഴിയും വീടുകളില്‍ നേരിട്ട് എത്തിച്ചുമാണ് പെന്‍ഷന്‍ വിതരണം നടത്തിയത്. മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ മാസങ്ങളിലെ പെന്‍ഷന്‍ ലഭിച്ചത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍, 50 വയസിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നീ വിഭാഗങ്ങളിലുള്ള പെന്‍ഷനുകളാണ് വിതരണം ചെയ്തത്.

ജില്ലയില്‍ 10,366 പേര്‍ക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിച്ചു. 7055 പേര്‍ക്ക് ബാങ്ക് വഴിയും 3311 പേര്‍ക്ക് നേരിട്ട് വീടുകളിലും എത്തിച്ചും തുക കൈമാറി. വാര്‍ധക്യകാല പെന്‍ഷന്‍ ലഭിച്ചത് 42,475 പേര്‍ക്കാണ്. ഇതില്‍ 31,618 പേര്‍ക്ക് ബാങ്ക് വഴിയും 10857 പേര്‍ക്ക് നേരിട്ടും തുക കൈമാറി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 7490 പേര്‍ക്കുളള പെന്‍ഷനില്‍ 5002 പേര്‍ക്ക് ബാങ്ക് മുഖേനയും 2488 പേര്‍ക്ക് നേരിട്ടും തുക കൈമാറി. 50 വയസ് കഴിഞ്ഞ അവിവാഹിതരായ 325 സ്ത്രീകളില്‍ 220 പേര്‍ക്ക് ബാങ്കിലൂടെയും 105 പേര്‍ക്ക് വീടുകളിലും പെന്‍ഷന്‍ എത്തിച്ചു. 21,530 വിധവാ പെന്‍ഷനും വിതരണം ചെയ്തു. 16122 പേര്‍ക്ക് ബാങ്കിലും 5408 പേര്‍ക്ക് വീടുകളിലുമാണ് പെന്‍ഷന്‍ എത്തിച്ച് നല്‍കിയത്. ഏപ്രില്‍ വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികളും പൂര്‍ത്തിയായി.

 

 

Story Highlights- Wayanad, 82,186 people received social security pension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top