മംഗലാപുരത്തേക്ക് ചികിത്സക്കായി രോഗിയുമായുള്ള ആംബുലന്‍സ് കടത്തിവിട്ടെങ്കിലും ചികിത്സ നിഷേധിച്ചതായി പരാതി

മംഗലാപുരത്തേക്ക് വിദഗ്ധ ചികിത്സക്കായി രോഗിയുമായുള്ള ആംബുലന്‍സ് കടത്തിവിട്ടെങ്കിലും ചികിത്സ നിഷേധിച്ചതായി പരാതി. കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരുന്നു കര്‍ണാടക പൊലീസ് ആംബുലന്‍സിന് തലപ്പാടി ചെക്‌പോസ്റ്റ് വഴി യാത്ര അനുവദിച്ചത്. കാസര്‍ഗോഡ് തളങ്കരയിലെ തസ്‌നീമയെ ആണ് മംഗളൂരുവിലെ ആശുപത്രി അധികൃതര്‍ തിരിച്ചയച്ചത്.
മെഡിക്കല്‍ സംഘത്തിന്റെ സാക്ഷ്യപത്രവും വാങ്ങി കര്‍ണാടക പൊലീസിന്റെ പരിശോധനയും കഴിഞ്ഞാണ് ആംബുലന്‍സ് അതിര്‍ത്തി കടന്നത്. തുടര്‍ചികിത്സയ്ക്കായി പോയ തളങ്കര സ്വദേശിയായ തസ്‌നീമയെ കര്‍ണാടക പൊലീസ് മറ്റൊരു സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ പരിശോധിക്കാന്‍ തയാറായില്ലെന്നും തിരിച്ചയച്ചെന്നും തസ്‌നീമയുടെ ഭര്‍ത്താവ് റാഷിദ് പരാതിപ്പെട്ടു.
മംഗളൂരുവിലെ മറ്റ് ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ളവരെ കൊണ്ടുപോകാന്‍ കര്‍ണാടക തയാറാകുന്നില്ല. മംഗളൂരുവിലേക്ക് പോയ മറ്റൊരു രോഗിയെയും ഇതേ ആശുപത്രിയിലാണ് എത്തിച്ചതെന്നും ആക്ഷേപമുണ്ട്. കര്‍ശന ഉപാധികളോടെയാണ് മംഗളൂരുവിലേക്ക് ആശുപത്രി സര്‍വീസുകള്‍ക്ക് അനുവാദം നല്‍കിയത്. കാസര്‍ഗോഡ് ചികിത്സയില്ലെന്നും കൊവിഡ് രോഗമില്ലെന്നുമടക്കം 11 നിബന്ധനകള്‍ അംഗീകരിച്ച ശേഷം മാത്രമാണ് യാത്ര. അതേസമയം, ഇവര്‍ അത്യാസന്ന നിലയിലുള്ള രോഗിയല്ലെന്നും കേരളത്തില്‍ നിന്നും വരുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രം ചികിത്സ നല്‍കുമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here