Advertisement

ദുബായിൽ നിന്ന് വന്ന ആൾക്ക് പത്തനംതിട്ടയിൽ കൊവിഡ്

April 8, 2020
Google News 1 minute Read

പത്തനംതിട്ട ജില്ലയിൽ ഇന്ന് ഒരാൾക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് എത്തിയ ഐരൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഇയാൾ ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനമായ ഇകെ 568ൽ മാർച്ച് 21ന് ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം എയർപോർട്ട് അതോറിറ്റി ആകാശ് ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്ന് രാവിലെ 8.50ന് ഇൻഡിഗോ ജിഇ 379ൽ യാത്ര തിരിച്ച് രാവിലെ പത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുകയും ചെയ്തു.

ഉച്ചയ്ക്ക് 12.45 ന് പത്തനംതിട്ട ഇടപ്പാവൂരെത്തി. ഇടപ്പാവൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. വീട്ടിലെ നിരീക്ഷണത്തിൽ കഴിയുമ്പോഴും രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണിച്ചിരുന്നില്ല. എന്നാൽ ഇയാൾ കൊവിഡ് ഹോട്ട് സ്പോട്ടായ ദുബായിൽ നിന്ന് എത്തിയതിനാലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്.

ഈ എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്ത കേരളത്തിലെ നാല് പേർക്ക് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ നിന്ന് രണ്ടാമത്തെ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി അല്ലു അര്‍ജുന്‍

അതേസമയം സംസ്ഥാനത്തെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കണ്ണൂർ സ്വദേശികളായ നാല് പേർക്കും ആലപ്പുഴ സ്വദേശികളായ രണ്ട് പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് സ്വദേശികളായ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയവരും. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

 

coronavirus, pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here