Advertisement

സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കണം; കെജിഎംഒ മുഖ്യമന്ത്രിക്ക് കത്ത് നൽകി

April 8, 2020
Google News 1 minute Read
retirement age for saudi doctors raised

ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ത്യാഗത്തെ ആദരിക്കേണ്ട കടമ സമൂഹത്തിനുണ്ടെന്നും സാമ്പത്തിക ആനുകൂല്യം നൽകി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും കത്തിൽ പറയുന്നു.

സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒഴിവാക്കണമെന്ന് ഐഎംഎയും നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

കഴിഞ്ഞയാഴ്ചയാണ് മന്ത്രിസഭാ യോഗം സാലറി ചലഞ്ചിന് അംഗീകാരം നൽകിയത്. കൊവിഡ് രോഗബാധയെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നൽകിയത്.

Story Highlights- salary challenge,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here