Advertisement

ജാമ്യത്തിലും പരോളിലും ഇറങ്ങുന്ന തടവുകാരെ സുരക്ഷിതമായി വീട്ടിലെത്തിക്കണം; സുപ്രിംകോടതി

April 8, 2020
2 minutes Read

ജാമ്യത്തിലും പരോളിലും ഇറങ്ങുന്ന തടവുകാരെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്ന് സുപ്രിംകോടതി. കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് നിർദേശം. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയ പ്രതികളെ പരോളിലും ഇടക്കാല ജാമ്യത്തിലും വിടുന്നത് പരിഗണിക്കണമെന്ന് സുപ്രിംകോടതി.

ഇത് സംബന്ധിച്ച് നിർദേശം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്നു. ഇതനുസരിച്ച് തടവുകാരെ മോചിപ്പിച്ചെങ്കിലും ലോക്ക് ഡൗണിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോഴാണ് തടവുകാരെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

Story highlight: Prisoners who go on bail and parole should be safely returned home; The Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top