Advertisement

‘ഹോം ക്വാറന്റൈന്‍’; ഓൺലൈൻ കലോത്സവവുമായി എസ്എഫ്ഐ

April 8, 2020
1 minute Read

ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിന്ന് ബോറഡിക്കാതിരിക്കാന്‍ വേറിട്ട കലോത്സവം സംഘടിപ്പിച്ച് എസ്എഫ്‌ഐ. ഹോം ക്വാറന്റൈന്‍ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ കലോത്സവത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

എട്ട് ദിവസം കൊണ്ട് മാപ്പിളപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം തുടങ്ങി 12 ഇനങ്ങളില്‍ മത്സരം നടന്നു. രചനാ മത്സരങ്ങള്‍ വേറെയും. ഓണ്‍ലൈന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പേരാണ് മുന്നോട്ടുവന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

മത്സരത്തിന് സമര്‍പ്പിക്കുന്ന കലാപ്രകടനം വിദഗ്ദര്‍ വിലയിരുത്തിയാണ് വിജയിയെ തീരുമാനിക്കുന്നത്. എസ്എഫ്‌ഐ സുല്‍ത്താന്‍ ബത്തേരി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലോത്സവം ജില്ലയിലെ മറ്റ് കമ്മറ്റികളും ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. വിജയികള്‍ക്ക് ലോക്ക് ഡൗൺ കാലം കഴിഞ്ഞ് സമ്മാനങ്ങളും എത്തിച്ച് നല്‍കും. ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റാന്‍ ഇതിലും മികച്ച ഇതിലും മികച്ച സര്‍ഗ്ഗാത്മക ആശയം മറ്റെന്നുമില്ലെന്നാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്.

അതേ സമയം, ഇന്നലെ സംസ്ഥാനത്ത് 9 പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതിൽ നാല് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികളും. കൊല്ലം, മലപ്പുറം സ്വദേശികളായ ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചു. 12 പേരുടെ പരിശോധാഫലം നെഗറ്റീവായി. കണ്ണൂരില്‍ അഞ്ച് പേര്‍ക്കും, എറണാകുളത്ത് നാലുപേര്‍ക്കും, തിരുവനന്തപുരം ആലപ്പുഴ കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

Story Highlights: sfi online festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top