Advertisement

ചൈനയോട് പക്ഷാപാതം; ഡബ്ല്യുഎച്ച്ഒയ്ക്ക് ഫണ്ട് നൽകില്ലെന്ന് ട്രംപ്

April 8, 2020
Google News 6 minutes Read

ലോകം കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ  ലോക ആരോഗ്യ സംഘടനയ്ക്ക് ഫണ്ട് നൽകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒയ്ക്ക് ചൈനയോട് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി.
മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ, വെട്ടിക്കുറയ്ക്കുന്ന ഫണ്ട് എത്രയെന്ന് ട്രംപ് പറഞ്ഞില്ല.  യുഎൻഒയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലോക ആരോഗ്യ സംഘടനയുടെ പ്രധാന ഫണ്ട് ഉറവിടം അമേരിക്കയാണ്.

മിനിറ്റുകൾക്കകം ഫണ്ടിംഗ് വെട്ടിച്ചുരുക്കുന്ന നടപടി താൻ ഉടൻ ചെയ്യുമെന്ന് പറഞ്ഞില്ലെന്നും ‘ഫണ്ടിംഗ് അവസാനിപ്പിക്കുന്നത് പരിശോധിക്കുമെന്നും. ചൈനയോടുള്ള ഡബ്ല്യുഎച്ച്ഒയുടെ പക്ഷപാതപരമായ നടപടി ശരിയല്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

 

മാത്രമല്ല, ഡബ്ല്യുഎച്ച്ഒയുടെ പ്രധാന ധനസഹായം അമേരിക്കയാണ്.  എന്നിട്ടും അത് ചൈനകേന്ദ്രീകൃതമാണ്. ഞങ്ങൾ അതിന് നല്ല രൂപം നൽകും. നിർഭാഗ്യവശാൽ ചൈനയുമായുള്ള അതിർത്തി തുറക്കാൻ ഞങ്ങൾ തയാറായില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങൾക്ക് തെറ്റായ ഉപദേശം നൽകിയതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം, മരുന്ന് കയറ്റുമതി നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പ്രതികാര നടപടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്ത്യയ്ക്ക് നേരെയും ഭീഷണി മുഴക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here